FAMILYIL ENNUM AGHOSHAMANU

FAMILYIL ENNUM AGHOSHAMANU

FAMILYIL ENNUM AGHOSHAMANU 150 150 admin


ഫാമിലിയിൽ എന്നും ആഘോഷമാണ്

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. ഒത്തു കൂടലുകൾ ആഘോഷങ്ങൾ കൂടി ആകുമ്പോൾ സന്തോഷം ഇരട്ടിക്കും. ഫാമിലിയിലെ ആഘോഷങ്ങൾക്ക് എന്നും മധുരം കൂടുതലാണ്, അതെത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും. ഓരോ ആഘോഷങ്ങളിലും നിറഞ്ഞു നിൽക്കുന്ന പുഞ്ചിരികളാണ് ഫാമിലിയെ കൂടുതൽ ഭംഗിയാക്കുന്നത്. ഒരു കുഞ്ഞിൻ്റെ വരവ് അറിയുന്ന സന്തോഷത്തിൽ തുടങ്ങി അവരുടെ കല്യാണം, നേട്ടങ്ങൾ വരെ ഒരു കുടുംബത്തിലെ ആഘോഷ നിമിഷങ്ങളാണ്. എല്ലാവരും ഒത്തുകൂടി മനസ്സറിഞ്ഞ് ആനന്ദിക്കുന്ന അവസരങ്ങൾ. ഇതെല്ലാം പിന്നീട് ഓർത്ത് പുഞ്ചിരിക്കുന്ന മധുരമുള്ള ഓർമ്മകളാണ്.
ഓർമ്മകൾ നെയ്തുവെക്കാൻ ഓരോ കുടുംബവും അത്രമേൽ ഇഷ്ടപ്പെടുമ്പോൾ ഒന്നിച്ച് ആഘോഷിക്കാനും ഒത്തൊരുമിക്കാനും തൻ്റെ പ്രിയപ്പെട്ടവർക്കായി അവസരമൊരുക്കുകയാണ് ഫാമിലി വെഡ്ഡിംഗ് സെൻ്റർ. അതിനായി ‘ഫാമിലിയിൽ എന്നും ആഘോഷമാണ്’ എന്ന ക്യാംപയിന് തുടക്കമിടുകയാണ്. ഏപ്രിൽ ആദ്യവാരത്തോടെ തുടക്കം കുറിക്കുന്ന ക്യാംപയിൻ അടുത്ത ആറുമാസക്കാലം ആഘോഷങ്ങളോടെ നിലനിൽക്കും. ഓരോ കുടുംബത്തിൻ്റെയും ഇഷ്ടങ്ങൾ ഇനി ഫാമിലിയുടേത് കൂടിയാണ്. ഓരോ കുടുംബത്തിൻ്റെയും സന്തോഷം ഫാമിലി കൂടി ആഗ്രഹിക്കുന്നു.
കുടുംബത്തോടൊത്തുള്ള ഓരോ നിമിഷവും സന്തോഷകരമാക്കാൻ, കൂടുതൽ മനോഹരമാക്കാൻ, ആ നിമിഷങ്ങൾ പങ്കുവെക്കാൻ ഫാമിലി കൂടി നിങ്ങളോടൊപ്പം ചേരുന്നു. ഇഷ്ടത്തോടെ ഒന്നാകാം…

FAMILYIL ENNUM AGHOSHAMANU (It’s Celebration every day in Family)

Celebrations bring families together and hold it close. It’s always a delight to get together with our family and everything is sweeter there. The joy of sharing moments and creating beautiful memories with our loved ones is always a celebration in itself. These joyous moments that we share with our loved ones linger in our minds forever. These are the treasures we cherish for a life time. The laughs, the claps and the sweet exchanges we have with our dear ones in festivals and get togethers. We never get enough of celebrations because that is what brings us joy and allows us to spend some quality time with our family.
Being your companion in all your happy occasions, from welcoming a new born to celebrating your big days and achievements with our full heart, Family Wedding Centre is more than happy to be launching our new campaign, Familiyil Ennum Aghoshamanu (It’s Celebration every day in Family). To cherish your happy moments and make those celebrations even sweeter and beautiful, the campaign welcomes you with utmost pleasure. We as a family has always been eager to be a part of your special moments. Whether it be festivals, achieving milestones in life or any such celebrations that bring you joy. You are dear to Family. Let’s celebrate together as a family and make every celebration more special.